ഗ്രാമവും 40 ആളുകളും വില്‍പനയ്ക്ക്

കേള്‍ക്കുമ്പോള്‍ അതിശയമെന്നു തോന്നാം. പക്ഷേ സത്യമാണ് ന്യൂസിലാന്റിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തോട് ചേര്‍ന്ന ധാരാളം മഴ ലഭിക്കുന്ന ഒട്ടിറ എന്ന ചെറിയഗ്രാമമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
ഈ ഗ്രാമത്തില്‍ നാല്‍പ്പത് ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ദമ്പതിമാരായ ബില്‍, ക്രിസ്റ്റിന ഹെന്ന എന്നിവരാണ് നിലവില്‍ ഈ ഗ്രാമത്തിന്റെ ഉടമസ്ഥര്‍. ഒരിക്കല്‍ ഈ ഗ്രാമത്തിലൂടെ സഞ്ചരിച്ച ഇവര്‍ ഈ സ്ഥലത്തിന്റെ ദയനീയ അവസ്ഥ കണ്ട് ഈ പ്രദേശം സ്വന്തമാക്കുകയായിരുന്നത്രേ.
1998ലാണ് 80,000 ന്യൂസിലാന്റ് ഡോളറിന് ബില്ലും ക്രിസ്റ്റിനയും ഒട്ടിറ സ്വന്തമാക്കിയത്. അതിന് ശേഷം ഗ്രാമം പതുക്കെ പുരോഗതിയിലേക്ക് നീങ്ങാന്‍ തുടങ്ങി. ഒരു പബ്, സ്‌കൂള്‍, റെയില്‍വേ സ്‌റ്റേഷന്‍, ടൌണ്‍ഹാള്‍, 18 വീടുകള്‍ എന്നിവയാണ് ഇപ്പോള്‍ ഗ്രാമത്തിലുള്ളത്.
റെയില്‍വേ ടണല്‍ വന്നത് ഗ്രാമത്തിന് പുതിയ മുഖം നല്‍കി. ഒരു കാലത്ത് 600ല്‍പരം കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നത്രേ. ഇപ്പോള്‍ പ്രായാധിക്യം കാരണം പബും മറ്റ് സ്ഥാപനങ്ങളും നോക്കി നടത്താന്‍ കഴിയാത്തതാണ് ബില്ലിനേയും ക്രിസ്റ്റിനയേയും ഇവ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
പബിന് മാത്രമായി 350,000 ന്യൂസിലാന്റ് ഡോളറാണ് അവര്‍ ആവശ്യപ്പെടുന്നത്. ഗ്രാമത്തിലെ സ്ഥാപങ്ങള്‍ നോക്കിനടത്താന്‍ തങ്ങളെക്കാള്‍ കഴിവുള്ള ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.












Click it and Unblock the Notifications