സ്മാര്‍ട്ട് സിറ്റി യോഗം, ശര്‍മ പങ്കെടുത്തില്ല

സ്‌മാര്‍ട് സിറ്റി സംബന്ധിച്ച് ടീകോമും സര്‍ക്കാറും തമ്മില്‍ അനിശ്‌ചിതമായി തര്‍ക്കങ്ങള്‍ നീളുന്നതുകൊണ്ട് തന്നെ ഇത് ശ്രദ്ധേയമാവുകയും ചെയ്തു.
ജൂണ്‍ 28 തിങ്കളാഴ്ച വൈകിട്ട് നാലിന് ആരംഭിക്കാനിരുന്ന യോഗം കമ്പനി ചെയര്‍മാനായ മന്ത്രി എത്താതതുകാരണം വൈകി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്‌ഥാന ഐടി സെക്രട്ടറി അജയകുമാര്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യക്തമാക്കിയത്. എന്നാല്‍ എത്തില്ലെന്ന് മന്ത്രി ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടില്ല. ഇതിനിടെ സ്‌മാര്‍ട് സിറ്റി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്നാവശ്യപ്പെട്ട് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് പ്രകടനം നടത്തി. ഇവരെ പിന്നീട് അറസ്‌റ്റ് ചെയ്‌തു നീക്കി.
സ്‌മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം മൂന്നു മാസം കൂടുമ്പോള്‍ ചേരേണ്ട ബാധ്യത ഉളളതു കൊണ്ട് മാത്രം നടത്തേണ്ട അവസ്‌ഥയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications