Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിംസിന് മാറ്റുകൂട്ടാന്‍ ആവിത്തീവണ്ടികളും

Enjoy a heritage steam loco ride during Games
ദില്ലി ഒക്ടോബറില്‍ ദില്ലിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടി അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ് ദില്ലി നഗരം. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഗെയിംസ് നഗരം ആകര്‍ഷകമാക്കാന്‍ സര്‍ക്കാരും പണം വാരിക്കോരി ചെലവഴിയ്ക്കുകയാണ്.

ഗെയിംസ് ആകര്‍ഷകമാക്കാന്‍ റെയില്‍വെ വകുപ്പും രംഗത്തിറങ്ങിയിട്ടുണ്ട്. ഗൃഹാതുരുത്വം ഉണര്‍ത്തുന്ന പരമ്പരാഗത ആവിത്തീവണ്ടികളെ തിരിച്ചുകൊണ്ടുവരാനാണ് റെയില്‍വെയുടെ തീരുമാനം.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തില്‍ നിര്‍മ്മിച്ച നീരാവിയില്‍ ഓടുന്ന തീവണ്ടി എഞ്ചിനാണ് ഇതിനായി ഉപയോഗിക്കാന്‍ റെയില്‍വെ ഉദ്ദേശിയ്ക്കുന്നത്. ദില്ലി മുതല്‍ ഹരിയാനയിലെ വിനോദസഞ്ചാര കേന്ദ്രമായ റെവാരി വരെയുള്ള 80 കിലോമീറ്റര്‍ ദൂരത്തായിരിക്കും തീവണ്ടി യാത്ര നടത്തുക.

റെവാരിയിലെ ലോക്കോ ഷെഡില്‍ 1893ല്‍ നിര്‍മ്മിച്ചതടക്കം നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത രീതിയിലുള്ള 10 തീവണ്ടികളാണ് ഉളളത്. ലോക്കോ ഷെഡും തീവണ്ടി എന്‍ജിനും പരമ്പരാഗത കോച്ചുകളും ഉപയോഗത്തിനായി ഒരുങ്ങി വരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പരമ്പരാഗത രീതിയിലുള്ള തീവണ്ടിയും കോച്ചുകളും കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും മനം കവരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+