കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവള ടെര്‍മിനല്‍ ഉത്ഘാടനം വൈകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ അന്തര്‍ദേശീയ ടെര്‍മിനലിന്റെ ഉത്ഘാടനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം വൈകുന്നു.

കേരളത്തിന് ഉത്ഘാടകനായി വിദേശ ഇന്ത്യാക്കാരുടെ ക്ഷേമത്തിനായുള്ള കേന്ദ്രമന്ത്രി വയലാര്‍ രവി വേണ്ടെന്നതാണ് പ്രശ്നം. വയലാര്‍ രവി ഉത്ഘാടനത്തിന് വരുന്നതിനോട് എതിര്‍പ്പൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ പറയുന്നത്. എങ്കിലും കാര്യങ്ങള്‍ എങ്ങും എത്തിയ്ക്കുന്നില്ല.

നേരത്തേ നിശ്ചയിച്ചിരുന്ന ഉത്ഘാടനം മാറ്റിവച്ചതായി എയര്‍പോര്‍ട്ട് അഥോറിട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്നായിരിയ്ക്കും പുതിയ ഉത്ഘാടന ദിവസം എന്നത് വ്യക്തമാക്കിയിട്ടില്ല.

സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ സൗന്ദര്യ പിണക്കം കാരണം യാത്രക്കാരുടെ സൗകര്യമാണ് വിലക്കപ്പെടുന്നത്. ഒട്ടും തന്നെ സൗകര്യമില്ലാത്തതാണ് വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇപ്പോഴത്തെ അന്തര്‍ദേശീയ ടെര്‍മിനല്‍. അവിടെ തിരക്ക് കാരണം വരുന്നവരും പോകുന്നവരും വിഷമിയ്ക്കുകയാണ്. അതാണ് വിമാനത്താവളത്തിന്റെ കിഴക്ക് ഭാഗത്തായി പുതിയ ടെര്‍മിനല്‍ പണിയാന്‍ കാരണം. പക്ഷേ പണി പൂര്‍ത്തിയായിട്ടും തുറക്കാനാവത്ത അവസ്ഥ ഇപ്പോള്‍. എല്ലാപേര്‍ക്കും സമ്മതനായ ഉത്ഘാടകനെ കണ്ടെത്താന്‍ വിമാനത്താവള അഥോറിട്ടി നന്നെ വിഷമിയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X