Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഹോക്കി ടീമില്‍ ലൈംഗികവിവാദം

ദില്ലി: ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ വീണ്ടും ലൈംഗിക വിവാദം. കോച്ചിനെതിരെ വനിതാ ഹോക്കി താരം ഫെഡറേഷന് പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്തായത്.

കാനഡ, ചൈന പര്യടനത്തിനിടെ ടീമിന്റെ കോച്ച് മഹാരാജ് കിഷന്‍ കൗശിക്ക് അശ്ലീലഭാഷ ഉപയോഗിക്കുകയും ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ലൈംഗിക പീഢനത്തിന് ശ്രമം നടന്നുവെന്ന് വ്യക്തമാക്കി ടീമിലെ ഒരംഗം തനിക്ക് ഇമെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരേന്ദ്ര ബാത്രയാണ് വെളിപ്പെടുത്തിയത്.

താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോക്കി ഇന്ത്യ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. രാജീവ് മെഹ്ത ചെയര്‍മാനായ കമ്മിറ്റിയില്‍ മുന്‍താരങ്ങളായ സഫര്‍ ഇക്ബാല്‍, അജിത് പാല്‍ സിങ്, സുദര്‍ശന്‍ പഥക് എന്നിവരും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ടീമിന്റെ വീഡിയോഗ്രാഫര്‍ക്കെതിരെ മറ്റൊരു മെയിലും തനിക്ക് ലഭിച്ചെന്ന് ബാത്ര പറഞ്ഞു. വിദേശ പര്യടനത്തിനിടെ വീഡിയോഗ്രാഫര്‍ ലൈംഗിത്തൊഴിലാളികള്‍ക്കൊപ്പം കഴിയുന്നതിന്റെ അഞ്ച് ചിത്രങ്ങളും മെയിലിനൊപ്പം ബാത്രയ്ക്ക് ലഭിച്ചിട്ടുണ്ടത്രേ. ഈ വിവരങ്ങള്‍ കായിക മന്ത്രാലയത്തെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ടീമിന്റെ അടുത്ത പര്യടനത്തില്‍ വീഡിയോഗ്രാഫറെ ടീമിനൊപ്പം അയക്കേണ്ടെന്ന നിലപാടിലാണ് കമ്മിറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+