മുസ്ലീംങ്ങള്‍ക്ക് തൊഴില്‍ സംവരണം പരിഗണനയില്‍
ദില്ലി: മറ്റുപിന്നാക്കോവിഭാഗത്തില്‍ (ഒബിസി ക്വാട്ട) ഉള്‍പ്പെടുത്തി മുസ്‌ലീം വിഭാഗത്തിന് സംവരണം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.
ഒരു അഭിമുഖത്തിലാണ് ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനത്തോട് കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നും ഖുര്‍ഷിദ് പറഞ്ഞു.
പിന്നാക്ക വിഭാഗ സംവരണം സംബന്ധിച്ച രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.
2009 കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ മുസ്‌ലീം വിഭാഗത്തിന് പത്ത് ശതമാനവും മറ്റ് പിന്നാക്കക്കാര്‍ക്ക് അഞ്ച് ശതമാനവുമാണ് സംവരണത്തിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications