ജര്‍മ്മനിയിലും ബ്ലാക്‌ബെറിയ്ക്ക് രക്ഷയില്ല

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബ്ലാക്ക്‌ബെറിക്കും ഐഫോണിനും പകരം ജര്‍മന്‍ ഡ്യൂഷെ ടെലികോമിന്റെ സിംകോ ഫോണ്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉപദേശിച്ചിരിക്കുന്നത്. കനേഡിയന്‍ കമ്പനിയായ റിം പുറത്തിറക്കിയിരിക്കുന്ന ബ്ലാക്ക്‌ബെറി സര്‍വീസിന്റെ സെര്‍വറുകള്‍ ബ്രിട്ടനിലും കാനഡയിലും മാത്രമാണുള്ളത്.
ഇതു ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണെന്നു ജര്‍മനി പറയുന്നു. ബ്ലാക്ക്്‌ബെറിയിലൂടെ ദുഷിച്ച സോഫ്ട്്‌വെയറുകള്‍ സര്‍ക്കാര്‍, കോര്‍പറേറ്റ് സൈറ്റുകളില്‍ ആക്രമണം നടത്തുന്നതു വര്‍ധിച്ചിരിക്കുകയാണെന്നു ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്‌സെറി പറഞ്ഞു.
സര്‍ക്കാരിന്റെ വിനിമയ ശൃംഖല സുരക്ഷിതമാക്കാന്‍ ബാധ്യതയു ണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക്‌ബെറിയുടെ നിലവിലുള്ള അടിസ്ഥാന ഘടന റിം കമ്പനിക്കു മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അതിന്റെ വിനിമയ സ്വീകരണ മാര്‍ഗം അതത് സര്‍ക്കാരുകള്‍ക്കു മാത്രമായിരിക്കണമെന്നാണു ജര്‍മനിയുടെയും നിലപാട്.
2009 ല്‍ ഇതുസംബന്ധിച്ചു ജര്‍മന്‍ സര്‍ക്കാരിനു മുന്നറിയിപ്പു ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇന്ത്യ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ബ്ലാക്ക്‌ബെറിക്കെതിരേ അടുത്തയിടെ കര്‍ശന നിലപാടു സ്വീകരിച്ചതോടെയാണു ആദ്യഘട്ട നടപടിക്കു ജര്‍മനിയും തയാറായിരിക്കുന്നത്.












Click it and Unblock the Notifications