Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗങ്ങളുടെ കഥയുമായി വനിതാ മാവോയിസ്റ്റ്

കൊല്‍ക്കത്ത: മാവോയിസ്റ്റ് ക്യാമ്പിലെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് മാവോയിസ്റ്റ് നേതാവ് ശോഭാ മാന്‍ഡി(23). സഹപ്രവര്‍ത്തകര്‍ നിരന്തരമായി മാനഭംഗപ്പെടുത്തിയതുള്‍പ്പെടെയുള്ള പീഡനകഥകളാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ വെളിപ്പെടുത്തിയിരിക്കുന്നത്. ഉമയെന്നും ഷിഖയെന്നുമാണ് ക്യാമ്പിലെ ശോഭയുടെ വിളിപ്പേരുകള്‍.

സിപിഐ-മാവോയിസ്റ്റ് ജാര്‍ഗ്രാം ഏരിയ കമാന്‍ഡറാണ് പീഡനത്തിനിരയായ ശോഭ. നാലു മാസം മുമ്പ് മാവോയിസ്റ്റ് ക്യാമ്പില്‍നിന്ന് ഒളിച്ചോടിയ ശോഭ ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശത്തു വച്ചാണ് അഭിമുഖം നല്കിയത്. പാര്‍ട്ടി നേതാക്കളില്‍ പലരും തന്നെ മാനഭംഗപ്പെടുത്തിയെന്നും ഇനി സഹിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. .

എന്നാല്‍, നാലു മാസം മുമ്പ് ഒളിച്ചോടിയ ഇവരെ കണെ്ടത്താന്‍ മാവോയിസ്റ്റുകളും ഒട്ടേറെ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പങ്കാളിയായതിനാല്‍ പോലീസും ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. അല്പകാലം ബന്ധുവായ സ്ത്രീക്കൊപ്പം കഴിഞ്ഞ ശോഭ ഇപ്പോള്‍ പലേടത്തായി ഒളിവില്‍ കഴിയുകയാണ്.

തനിക്ക് അത്യാവശ്യമായി ഡോക്ടറെ കാണണമെന്നും സമാധാനമായി ജീവിക്കാന്‍ ആഗ്രഹമുണെ്ടന്നും ഏഴുകൊല്ലം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്ന ശോഭ പറഞ്ഞു.

തീവ്രവാദം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം ക്യാമ്പിലെ മാനഭംഗമാണെന്ന് ഇവര്‍ പറയുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ്, ജാര്‍ഖണ്ഡിലെ വനപ്രദേശത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന എന്നെ ഇപ്പോള്‍ സ്റ്റേറ്റ് മിലിട്ടറി കമ്മീഷന്റെ തലവനായ ബികാഷ് മാനഭംഗപ്പെടുത്തി. അന്നു 17 വയസായിരുന്നു പ്രായം.

സംഭവം മറ്റാരും അറിയരുതെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. പക്ഷേ, മാവോയിസ്റ്റ് ഉന്നത നേതാവ് കിഷന്‍ജിയുടെ വിശ്വസ്തനും കേന്ദ്ര കമ്മിറ്റിയംഗവുമായ ആകാഷിനോട് സംഭവത്തെക്കുറിച്ചു പറഞ്ഞു. അന്വേഷിച്ചു നടപടിയെടുക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.

സത്യത്തില്‍ ആകാഷിന്റെ ഭാര്യ അനു ഇപ്പോള്‍ കിഷന്‍ജിയോടൊപ്പമാണ് കഴിയുന്നത്. നിരവധി മാവോയിസ്റ്റ് നേതാക്കള്‍ എന്നെ മാനഭംഗപ്പെടുത്തി. മാവോയിസ്റ്റു ക്യാമ്പിലെ മിക്ക പെണ്‍കുട്ടികളെയും നേതാക്കന്മാര്‍ ലൈംഗികമായി ദുരുപയോഗിക്കുന്നുണ്ട്.

ആരെങ്കിലും ഗര്‍ഭം ധരിച്ചാല്‍ അതു നശിപ്പിക്കുകയേ നിവൃത്തിയുള്ളു. കുഞ്ഞിനെ പ്രവസവിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വിപ്ലവ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. കിഷന്‍ജിയുടെ വിശ്വസ്തനായ ആകാഷ് ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നതു പതിവാണ്. ആര്‍ക്കും എതിര്‍ക്കാനാവില്ല- ശോഭ വെളിപ്പെടുത്തി.

പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള മാവോയിസ്റ്റാണ് ശോഭ. കഴിഞ്ഞ ഫെബ്രുവരിയില്‍ പശ്ചിമബംഗാളിലെ സില്‍ദയില്‍ 24 പട്ടാളക്കാരെ കൊലപ്പെടുത്തിയതും ജാര്‍ഖണ്ഡ് എംപി സുനില്‍ മഹാതോയെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇവര്‍.

അതേസമയം, ആദര്‍ശങ്ങളുടെ പേരില്‍ സായുധ വിപ്ലവം നടത്തുന്ന മാവോയിസ്റ്റുകളുടെ ക്യാമ്പുകളില്‍ നടക്കുന്ന ക്രൂരതകള്‍ എന്താണെന്നു തിരിച്ചറിയാന്‍ ഉമയുടെ വെളിപ്പെടുത്തല്‍ സഹായകരമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+