കൗമാരക്കാരായ ഗര്‍ഭിണികള്‍ക്ക് പ്രത്യേകം സ്‌കൂള്‍
ക്വലാലംപൂര്‍: മലേഷ്യയില്‍ കൗമാരക്കാരായ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വിദ്യാലയം സ്ഥാപിക്കുന്നു. ഗര്‍ഭിണികളായ കുട്ടികളില്‍ സ്‌കൂളില്‍ വരുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കനാണ് ഇവര്‍ക്കായി പ്രത്യേകമായി സ്‌കൂള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
അവിഹിത ഗര്‍ഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ പഠനം മുടങ്ങുന്നത് വ്യാപകമായതും ഇത്തരമൊരു ബദല്‍ സ്ംവിധാനം ഒരുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകമാണ്.
ലാക്ക സംസ്ഥാനത്താണ് ഗര്‍ഭിണികളായ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ തുടങ്ങുന്നത് . സെപ്റ്റംബറില്‍ തുടങ്ങുന്ന സ്‌കൂളില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. സാധാരണ ക്ലാസുകള്‍ക്കൊപ്പം മതപഠനവും ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കായി ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ കരീം അറിയിച്ചു.
വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളിന് സമീപമുളള ഹോസ്റ്റലില്‍ താമസിക്കാം. പ്രസവത്തിന് ശേഷം അമ്മമാര്‍ക്ക് സാധരണ സ്‌കൂളുകളിലേക്ക് മടങ്ങുകയും ചെയ്യാം.
മലാക്കയില്‍ ഈ വര്‍ഷം അവിഹിത ബന്ധത്തിലൂടെ ഗര്‍ഭിണിയായ 170 പേരില്‍ 70 പേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് . ഇവിടെ 2010ല്‍ ഇതുവരെ 50 കുഞ്ഞുങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് .












Click it and Unblock the Notifications