Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷക്കള്ള് ദുരന്തം: മരണം ഇരുപത്തിരണ്ടായി

Toll in Kerala toddy tragedy rises to 20
മലപ്പുറം:മലപ്പുറത്ത് വിഷകള്ള് കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു പേര്‍ കൂടി ഇന്നു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരച്ചന്നൂര്‍ കൈപ്പപ്പറമ്പത്ത് ബാലകൃഷ്ണന്‍ (48) വണ്ടൂരില്‍ നിന്നു മദ്യപിച്ച തമിഴ്‌നാട് ഒട്ടന്‍മാത്രം സ്വദേശി രവിചന്ദ്രന്‍ (47), വണ്ടൂര്‍ സ്വദേശി മൊടപ്പിലാശാരി രാജന്‍(48), തിരുനാവായ സ്വദേശി ചാത്തന്‍ എന്നിവരാണു മരിച്ചത്. ഇതോടെ മരണ സംഖ്യ 22 ആയി.

കുറ്റിപ്പുറംപേരശ്ശനൂര്‍ ഭാഗങ്ങളില്‍ 12 പേരും വാണിയമ്പലത്ത് 8 പേരുമാണ് മരിച്ചത്. മരിച്ച 17 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആരംഭിച്ചു.

മെഥനോള്‍ ചേര്‍ത്ത കള്ളാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. ഛര്‍ദി, കാഴ്ചക്കുറവ്, ക്ഷീണം എന്നിവയാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്്.

അവശനിലയിലായ 15 പേര്‍ വിവിധ ആശുപത്രികളിലാണ്. ഇവരില്‍ രണ്ട് പേരെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. ദുരന്തമുണ്ടായ ഷാപ്പില്‍ നിന്നും മദ്യപിച്ചു എന്ന് പറയപ്പെടുന്ന ഒരാളെ കാണാതായിട്ടുമുണ്ട്. കീഴേപ്പാട്ട് റഷീദിനെയാണ് കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍(55), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (മണി35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), തിരുവനന്തപുരം സ്വദേശി രാജീവ് (25), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറത്ത് മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്.

സംഭവത്തെത്തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനായ പട്ടാമ്പി നടുവട്ടം കാരങ്ങേതില്‍ ദ്രവ്യന്‍, ലൈസന്‍സികളായ ബാലകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ ഷാപ്പുകള്‍ തകര്‍ക്കുകയും തീവെക്കുകയുംചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+