വിമാനത്തിലെ ചവറ് ബാഗിനുള്ളില്‍ ജീവനുള്ള കുട്ടി

ഞായറാഴ്ച ബഹ്‌റൈനില്‍ നിന്നും എത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്നും ഇറക്കിയ സഞ്ചിയിലാരുന്നു കുഞ്ഞ്.
സഞ്ചിയ്ക്കുള്ളില്‍ അനക്കം കണ്ടതിനെത്തുടര്‍ന്ന് വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിയപ്പോഴാണ് ചോരയില്‍ കുതിര്‍ന്ന കുഞ്ഞിനെ ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്.
വിമാനത്തിനുള്ളില്‍ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് ചവറ് ബാഗിനുള്ളില്‍ ഇടുകയായിരുന്നു എന്നാണ് കരുതുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ വിമാനത്താവളത്തിലെ ക്ലിനിക്കില്‍ എത്തിച്ചു. ശരീരം വൃത്തിയാക്കി തുണി ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ആശുപത്രി ജോലിക്കാര്‍ കുഞ്ഞിന് ഒരു ബോട്ടില്‍ പാലും നല്‍കി.
ഗള്‍ഫ് എയറില്‍ നിന്ന് കിട്ടിയതിനാല്‍ വിമാനക്കമ്പനിയുടെ ചുരുക്കപ്പേരുമായി (ജി എഫ്) സാമ്യം തോന്നിക്കത്തക്കവിധം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന പേരാണ് കുട്ടിക്ക് നല്‍കിയിരിക്കുന്നത്.
ആരോഗ്യവാനായ കുട്ടിയെ അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബന്ധുക്കള്‍ ആരും അവകാശികളായി വന്നില്ലെങ്കില്‍ കുട്ടിയെ ദത്ത് നല്‍കാനാണ് തീരുമാനം.
ഫിലിപ്പൈന്‍സില്‍ പത്തില്‍ ഒരാളെന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവരാണ്. ഇവരില്‍ പലരും വീട്ടുജോലിക്കാരായും മറ്റുമാണ് ജോലിനോക്കുന്നത്. ചവറ് ബാഗില്‍ കണ്ടെത്തിയ കുഞ്ഞ് ഗള്‍ഫില്‍ വീട്ടുജോലിക്ക് പോയ ഏതെങ്കിലും ഫിലിപ്പൈന്‍ സ്ത്രീയുടേതായിരിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications