Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രം കാണിച്ച്‌ പൊലീസ്‌ യുവതിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: മൊബൈല്‍കാമറയില്‍ പകര്‍ത്തിയ നഗ്‌നചിത്രം കാണിച്ച്‌ പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വനിതാ കമ്മിഷനും ഐ.ജിക്കും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പോലീസ്‌ വെട്ടിലായി.

ചിറയിന്‍കീഴ്‌ പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാരനും മറ്റ്‌ മൂന്നുപേര്‍ക്കുമെതിരെയാണ്‌ പരാതി. ഇരട്ടക്കലുങ്കിന്‌ സമീപം താമസിക്കുന്ന യുവതിയാണ്‌ പരാതിക്കാരി. പോലീസിന്റെ െ്രെഡവറായി താത്‌കാലിക ജോലിനോക്കിയിരുന്ന കിഴുവിലം ഡീസന്റ്‌മുക്ക്‌ സ്വദേശിയാണ്‌ യുവതിയുടെ നഗ്‌നഫോട്ടോ മൊബൈലില്‍ എടുത്തതെന്ന്‌ാണ്‌ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്‌.

ഫോട്ടോ കാണിച്ച്‌ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. ഫോട്ടോ പുറത്തുകാണിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലരേയും യുവതിയുടെ അടുത്തെത്തിച്ച്‌ അവിഹിതബന്ധത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌ത്രേ.

ഇവരില്‍ ചിറയിന്‍കീഴ്‌ സ്‌റ്റേഷനില്‍ എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരനും സ്‌റ്റേഷനിലെ മറ്റൊരു പോലീസുകാരനും ചെറുവള്ളിമുക്ക്‌ സ്വദേശിയായ ഒരാളും ഉണ്ടെന്ന്‌ പരാതിയില്‍ പറയുന്നു. ഇവര്‍ ശല്യപ്പെടുത്തുന്നത്‌ പതിവായപ്പോള്‍ ഫോട്ടോയെടുത്ത മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ്‌ വേണമെന്ന്‌ യുവതി ആവശ്യപ്പെട്ടു. ഈ ആവശ്യം െ്രെഡവര്‍ നിഷേധിച്ചപ്പോഴാണ്‌ യുവതി പരാതി നല്‍കിയത്‌.

വനിതാ കമ്മിഷനും ഐ.ജിയും പരാതി അന്വേഷണത്തിനായി താഴേത്തട്ടിലേക്ക്‌ അയച്ചപ്പോഴാണ്‌ വിവരം പരസ്യമായത്‌. രണ്ടുമാസം മുമ്പാണ്‌ സംഭവം നടന്നതെന്നാണ്‌ സൂചന. സംഭവം പരസ്യമായതിനെത്തുടര്‍ന്ന്‌്‌ കേസ്‌ ഒതുക്കിത്തീര്‍തത്‌ നാണക്കേട്‌ മാറ്റാന്‍ പൊലീസ്‌ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+