കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന് കേസില്‍ താല്‍പര്യമില്ല: അഭിഭാഷകന്‍

  • By Lakshmi
Google Oneindia Malayalam News

Ajmal Kasab
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അജ്മല്‍ കസബിനു മുംബൈ ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹര്‍ജിയുടെ കാര്യത്തിലോ കേസ് നടത്തിപ്പിലോ യാതൊരു താല്‍പര്യവുമില്ലെന്ന് അഭിഭാഷകന്‍.

ആര്‍തര്‍ റോഡ് ജയിലിലെ അതീവസുരക്ഷാ സെല്ലില്‍ കഴിയുന്ന കസബിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കസബിന്റെ അഭിഭാഷകന്‍ അമിന്‍ സോള്‍കര്‍.

കസബ് തന്റേതുമാത്രമായൊരു ലോകത്താണിപ്പോള്‍. കേസില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. കൂടിക്കാഴ്ചയില്‍ മതത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കേസിനെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ കസബ് വിഷയം മാറ്റി.

പുസ്തകവായനയില്‍ താല്‍പര്യം കാണിക്കുന്ന കസബ് ആരോഗ്യവാനായിരിക്കുന്നു. ഉറുദുവിലുള്ള ചില പുസ്തകങ്ങള്‍ നല്‍കാമെന്ന് ഞാന്‍ പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ വേഗത്തില്‍ വിഷയം മാറ്റി മറ്റൊന്നിനേക്കുറിച്ച് സംസാരിക്കും-സോള്‍കര്‍ പറഞ്ഞു.

വധശിക്ഷയ്‌ക്കെതിരേ കസബ് മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വധശിക്ഷ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിചാരണയും തിങ്കളാഴ്ച പുനരാരംഭിക്കും.

വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനംവഴി അപ്പീല്‍ കേസിന്റെ വിചാരണയില്‍ കസബ് പങ്കെടുത്തെങ്കിലും യാതൊരു താല്‍പര്യവുമില്ലാതെയാണു പെരുമാറിയത്.

English summary
Pakistani terrorist Ajmal Kasab, sentenced to death for his role in Mumbai terror attacks, does not have any interest in the hearing of his appeal at the Mumbai High Court, and seems to be lost in his own world, his lawyer Amin Solkar said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X