ക്രിസ്മസും മദ്യത്തില്‍ ; ചാല'ക്കുടി' മുന്നില്‍

ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 22 മുതലുള്ള നാലുദിവസം 90.82 കോടി രൂപയുടെ വിദേശമദ്യവില്പന നടന്നു. കഴിഞ്ഞവര്‍ഷം 84.61 കോടി രൂപയുടെ വിദേശമദ്യമാണ് വില്പന നടത്തിയത്. ക്രിസ്മസ് ദിനത്തില്‍ 21.11 കോടി രൂപയുടെ മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 16.29 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു വിറ്റഴിഞ്ഞത്.
അതേസമയം ഇത്തവണ ക്രിസ്മസ് തലേന്നുള്ള വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ മദ്യം കുറവാണ് വിറ്റതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്മസ് തലേന്ന് 18.39 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 28 കോടി രൂപയുടെ മദ്യം ഈ ദിനത്തില്‍ വിറ്റഴിഞ്ഞിരുന്നു. റമ്മാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ബിയര്‍ വില്പന കുറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ചാലക്കുടിക്കാരാണ് ഇത്തവണയും ഏറ്റവും അധികം മദ്യം കുടിച്ചത്. ക്രിസ്മസ് ദിനത്തില്‍ ചാലക്കുടിയില്‍ 21 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനത്തും തൃശൂര്‍ ജില്ലയിലെ തന്നെ മറ്റൊരു പ്രദേശമാണ്. 13.7 ലക്ഷം രൂപയുടെ മദ്യവില്‍പനയുമായി ഇരിങ്ങാലക്കുടയാണ് രണ്ടാംസ്ഥാനത്ത്.
കഴിഞ്ഞവര്‍ഷം 30 കോടി രൂപയുടെ വിദേശമദ്യം പുതുവര്‍ഷത്തില്‍ വിറ്റു പോയിരുന്നു. ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷവും മദ്യത്തില്‍ മുങ്ങുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications