Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണം കൂടാന്‍ രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍

Rahul Gandhi
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അതീവരഹസ്യമായി വെള്ളിയാഴ്ച വൈകീട്ട് ആലപ്പുഴയിലെത്തി.

നെഹ്രുകുടുംബത്തിന്റെ വിശ്വസ്തനായ ഉന്നതോദ്യോഗസ്ഥന്റെ മകന്റെയും പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയുടെ മകളുടെയും കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയും നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനുമായിരുന്ന സുമന്‍ദുബൈയുടെ മകന്‍ അമിതാഭും പ്രധാനമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ്‌സെക്രട്ടറിയും തിരുവല്ല പുത്തൂര്‍വീട്ടില്‍ കുടുംബാംഗവുമായ കെ. ഗോപാലകൃഷ്ണന്റെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അനന്തരവള്‍ സുധയുടെയും മകള്‍ അമൂല്യയുംം തമ്മിലാണ് കല്യാണം. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് റിട്ട. പ്രൊഫ. പരേതനായ പി. രാമദാസിന്റെ മകനാണ് വരന്റെ അച്ഛന്‍.

ആലപ്പുഴ പുന്നമട 'ലേക് റിസോര്‍ട്ടി'ലാണ് രാഹുലിന്റെ താമസം. ശനിയാഴ്ചയേ രാഹുല്‍ ദില്ലിയ്ക്ക് തിരിച്ചുപോവുകയുള്ളു. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ്ങും ചില ഉദ്യോഗസ്ഥരും മാത്രമാണുള്ളത്.

കേരളത്തിലെ നേതാക്കളെ ആരെയും അറിയിക്കാതെയായിരുന്നു രാഹുല്‍ വന്നത്. അതുകൊണ്ടുതന്നെ അദ്ദഹേത്തെ സ്വീകരിക്കാനും താമസസ്ഥലത്ത് എത്തി കാണുവാനും കേരളനേതാക്കളാരും എത്തിയതുമില്ല.

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ രാഹുലിനെ കനത്ത സുരക്ഷാവലയത്തിലാണ് താമസസ്ഥലത്ത് എത്തിച്ചത്. സന്ദര്‍ശനത്തെപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ആര്‍ക്കും അറിവുമുണ്ടായിരുന്നില്ല.

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കനത്ത സുരക്ഷാവലയത്തിലാണ് ആലപ്പുഴയില്‍ രാഹുലിന്റെ താമസം.

പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ താത്പര്യപ്രകാരം വിവാഹച്ചടങ്ങ് ശനിയാഴ്ച രാവിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലാണ്.

തുടര്‍ന്ന് പുന്നമട ലേക് റിസോര്‍ട്ടില്‍ പ്രമുഖര്‍ക്ക് സത്കാരം. അതിനുശേഷം ഹൗസ്‌ബോട്ടില്‍ കായല്‍സഞ്ചാരം. വൈകീട്ട് ആറിന് കുമരകം കായല്‍ റിസോര്‍ട്ടില്‍ അത്താഴവിരുന്ന്.

സുരക്ഷാകാരണങ്ങളാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കുന്ന കല്യാണച്ചടങ്ങില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമോയെന്നു തീര്‍ച്ചയില്ല. പുന്നമട റിസോര്‍ട്ടിലെ സത്കാരം കഴിഞ്ഞ് മടങ്ങുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+