പി ശശി: ടേപ്പ് കയ്യിലുണ്ടെന്ന് അബ്ദുള്ളക്കുട്ടി
കൊല്ലം: സിപിഎം നേതാവ് പി. ശശിയെക്കുറിച്ചു സുപ്രധാന വിവരങ്ങളുള്ള ടേപ്പ് കൈവശമുണ്ടെന്നും വൈകാതെ അതു പുറത്തുവരുമെന്നും എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ അവകാശപ്പെട്ടു.
ഐസ്‌ക്രീം കേസില്‍ തനിക്ക് അന്നും ഇന്നും ഒരേ അഭിപ്രായമാണുള്ളതെന്നും പാടിപ്പഴകിയ കാര്യം ഇനിയും ചര്‍ച്ചചെയ്യുന്നതില്‍ അര്‍ഥമില്ല. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായതിലും വലിയ വെളിപ്പെടുത്തല്‍ പി.ശശിയുടെ കാര്യത്തില്‍ എനിക്കു നടത്താനുണ്ട്- അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി സിറ്റിങ്ങിനായി കൊല്ലം കലക്ടറേറ്റില്‍ എത്തിയതായിരുന്നു അബ്ദുല്ലക്കുട്ടി.
ഇതിനിടെ വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പി ശശിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പി ശശി വിഷയം ഉന്നയിച്ചത്.
ശശിയെ പുറത്താക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. എന്നാല്‍ സാധാരണപോലെ ഇത്തരം പ്രശ്‌നങ്ങളില്‍ പാരിട്ടിയുടെ പതിവുരീതി അനുസരിച്ച് മാത്രമേ നടപടി എടുക്കാന്‍ പാടുള്ളുവെന്ന ഭൂരിപക്ഷാഭിപ്രായത്തിനൊടുവിലാണ് കമ്മിഷനെ നിയോഗിച്ചത്.
സ്ത്രീകളോടുള്ള പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് നിരന്തരമായി പരാതിയുണ്ടായതിനാലാണ് പി ശശിയെ സിപിഎം നിര്‍ബ്ബന്ധപൂര്‍വ്വം അവധിയെടുപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പി ശശി ഇടപെട്ടുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications