ജെഎന്‍യു സെക്‌സ് ടേപ്പ്: അന്വേഷണം തുടങ്ങി
ദില്ലി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അശ്‌ളീല വിഡിയോ ടേപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംവത്തില്‍ സര്‍വ്വകലാശാലാ ചീഫ് പ്രൊട്ടക്ടര്‍ എച്ച് ബി ബൊഹിന്ദറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് അധികൃതര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്മേലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ അധികൃതര്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കും.
സംഭവത്തിന്റെ ക്രിമിനല്‍ സ്വഭാവം എന്താണെന്നതുസംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ചശേഷമായിരിക്കും നടപടിയെന്ന് ദില്ലി പൊലീസ് പറഞ്ഞു. മാത്രമല്ല ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറയും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
ബൊഹീന്ദറിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് പൊലീസിനും നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്തു പണം ആവശ്യപ്പെടാനാണ് വിഡിയോയില്‍ ചിത്രീകരിച്ചതെന്നു പ്രോക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ചു പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരിച്ച വിഡിയോ ക്‌ളിപ്പിങ് ഏതാനും ആഴ്ച മുന്‍പാണ് വ്യാപകമായി പ്രചരിച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം നിലയ്ക്കുള്ള അന്വേഷണം പൂര്‍ത്തിയായ ശേഷം പൊലീസില്‍ അറിയിക്കുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു.
ഇതിനിടെ സെക്‌സ് ടേപ്പുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ടേപ്പിലുള്ളയാളാണെന്നും മറ്റേയാളാണ് ടേപ്പ് പരസ്യമാക്കിയതെന്നും സര്‍വ്വകലാശാലാ അധികൃതര്‍ പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥിയെ അധികൃതര്‍ തല്‍ക്കാലം സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഈ വിദ്യാര്‍ഥിയാണ് ടേപ്പിലുള്ള വിദ്യാര്‍ഥികള്‍ക്ക് സന്ധിക്കാനായി ഹോസ്റ്റല്‍ മുറി ഒഴിഞ്ഞുകൊടുത്തത്.












Click it and Unblock the Notifications