Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: യുഎസ് ഹിന്ദുസന്യാസിയ്ക്ക് 14 വര്‍ഷം തടവ്

Prakashanand Saraswati
വാഷിങ്ടണ്‍: ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ എണ്‍പത്തിരണ്ടുകാരനായ ഹിന്ദു സന്യാസി പ്രകാശാനന്ദ സരസ്വതിക്ക് ടെക്‌സാസ് കോടതി 14 വര്‍ഷം തടവും 10000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു.

വിധി പ്രഖ്യാപിയ്ക്കുന്ന ദിവസം ഹാജരാകേണ്ടിയിരുന്ന അദ്ദേഹം എത്താതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജാമ്യം റദ്ദാക്കി പ്രകാശാനന്ദ സരസ്വതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതുവരെ അദ്ദേഹത്തെ കണ്ടെത്തിയിട്ടില്ല. ജീവനോടെയുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ പ്രകാശാനന്ദ സരസ്വതി ബാധ്യസ്ഥനാണെന്നാണു വിധി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ടെക്‌സസിലെ ഓസ്റ്റിനു തെക്ക് 200 ഏക്കറിലുള്ള സ്വാമിയുടെ ആശ്രമ വളപ്പില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന ശ്യാമ റോസ്(30), വെസ്ല ടോണെസെന്‍ കാസിമെര്‍(27) എന്നീ യുവതികള്‍ മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ കേസിലാണ് അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയത്. 12 വയസ്സുള്ളപ്പോള്‍ മുതല്‍ സ്വാമി പല വര്‍ഷങ്ങള്‍ക്കിടെ പല തവണ തങ്ങളെ പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി.

സ്വാമിക്കെതിരെ ചുമത്തിയ 20 കുറ്റങ്ങളില്‍ 20 വര്‍ഷം വീതം തടവ് ശിക്ഷ വിധിയ്ക്കണമെന്നും അങ്ങനെ 400 വര്‍ഷത്തെ ആകെ തടവ് വിധിയ്ക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

്1990ലാണ് സ്വാമി ആശ്രമവും ക്ഷേത്രവും സ്ഥാപിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. ഒളിവില്‍പ്പോയ സ്വാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ യുഎസ് പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+