Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ മത്സരിക്കുന്നില്ലെന്ന് വയലാര്‍ രവി

Vayalar Ravi
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍നിന്നു തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്നു കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്തമാക്കി.

വെള്ളിയാഴ്ച പലമാധ്യമങ്ങളോടാണ് രവി ഇക്കാര്യം വ്യക്തമാക്കി. പാര്‍ട്ടിയുടെ താല്‍പര്യം മാനിച്ചാണു മകള്‍ പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഭാര്യ മേഴ്‌സി രവി ചരിത്രവിജയം നേടിയ കോട്ടയം സീറ്റ് തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിച്ചാണ് മകളെ സ്ഥാനാര്‍ഥിയാക്കാമെന്ന് സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം മണ്ഡലത്തോടു വൈകാരിക അടുപ്പമുണ്ടെന്നും എന്നാല്‍ മകളുടെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി വാദിക്കുന്ന ഒരാളല്ല താനെന്നും രവി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു.

മകള്‍ മത്സരിക്കുന്നതിനോടു പരോക്ഷമായി താല്‍പര്യം പ്രകടിപ്പിച്ച വയലാര്‍ രവി പക്ഷേ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനേത്തുടര്‍ന്നാണു നിലപാടു മാറ്റിയത്.

കോട്ടയം ഡിസിസി പ്രസിഡന്റ് കെ.സി. ജോസഫ് നല്‍കിയ പട്ടികയില്‍ ഡോക്ടര്‍ ലക്ഷ്മിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ രവിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

കോട്ടയത്തുനിന്നു ലക്ഷ്മി മത്സരിക്കുന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച് വിവിധ മണ്ഡലം കമ്മിറ്റികള്‍ രംഗത്തുവന്നിരുന്നു. ഇറക്കുമതി സ്ഥാനാര്‍ഥി കോട്ടയത്തിനു വേണ്ടെന്നു വാദിച്ചു കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ ചേര്‍ന്ന ബ്ലോക്ക്കമ്മിറ്റി യോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോക്കു നടത്തിയതും രവിയുടെയും മകളുടെയും നിലപാട് മാറ്റത്തിന് കാരണമാണ.

യൂത്ത് കോണ്‍ഗ്രസും ലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ മൂന്ന് മണ്ഡലങ്ങള്‍ വയലാര്‍ രവി വിഭാഗം കെപിസിസി നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+