കൂട്ടക്കൊല: വീരപ്പന്റെ ഭാര്യയെ വെറുതെവിട്ടു
ചാമരാജ്‌നഗര്‍: ഇരുപത്തിരണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട പാലാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ചന്ദനകടത്തുകാരന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, കൊളത്തൂര്‍ മണി, പാപ്പാച്ചി, ബാസവ, യേരണ്ണ, സവാരിയപ്പന്‍, ശിവ സുബ്രഹ്മണ്യം എന്നിവരെ ചാമരാജ് നഗര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു.
തെളിവില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണിത്. 1993ലായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസ് മൈന്‍ സ്‌ഫോടത്തില്‍ തകര്‍ക്കുകയായിരുന്നു. കേസില്‍ കുറ്റവിമുക്തയായെങ്കിലും മുത്തുലക്ഷ്മി പൊലീസ് കസ്റ്റഡിയില്‍ തുടരും.
രാമസ്വാമിവാഡു വില്ലെജില്‍ പൊലീസിനെ ആക്രമിച്ചതു സംബന്ധിച്ച കേസ് നിലവിലുള്ളതിനാലാണിത്. ഈ കേസ് ഏപ്രില്‍ 14നു പരിഗണിക്കും. 2004 ഒക്ടോബറിലാമ് കുപ്രസിദ്ധ വനം കൊള്ളക്കാരനായ വീരപ്പനെ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.












Click it and Unblock the Notifications