മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാവണം

മോഹന്‍ലാലിനെതിരായ കേസ് നില്‍ക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പിഎസ് ആന്റണി മോഹന്‍ലാലിനു സമന്‍സയയ്ക്കാന്‍ ഉത്തരവായത്. കേസില്‍ വ്യാഴാഴ്ച സുകുമാര്‍ അഴീക്കോടും രണ്ടു സാക്ഷികളും കോടതിയില്‍ ഹാജരായി മൊഴി നല്‍കി.
കേരളവര്‍മ കോളജ് മലയാള വിഭാഗം മേധാവി പ്രഫസര്‍ വി.ജി. തമ്പി, എഴുത്തുകാരന്‍ കടാങ്കോട് പ്രഭാകരന്‍ എന്നിവരായിരുന്നു വാദിഭാഗം സാക്ഷികള്‍. അഴീക്കോടിനുവേണ്ടി അഭിഭാഷകരായ ജയസൂര്യയും ലീന ജയസൂര്യയും ഹാജരായി.
മോഹന്‍ലാലിന്റെ പരാമര്‍ശം തനിക്ക് അപകീര്‍ത്തിപരമായതിനാല്‍ എതിര്‍കക്ഷിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് അഴീക്കോടിന്റെ ഹര്‍ജിയിലെ ആവശ്യം.












Click it and Unblock the Notifications