ഒടുവില്‍ മുഷറഫ് പറഞ്ഞു; പാക് അപകടകാരി തന്നെ

ടൈം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്താനെക്കുറിച്ചുള്ള തന്റെ അഭിപ്രായം മുഷറഫ് പറഞ്ഞത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് അഫ്ഗാനിസ്താനെയാണ്.
തീവ്രവാദമാണോ ഇന്ത്യയാണോ പാകിസ്താന്റെ ഏറ്റവും വലിയ ശത്രുവെന്ന ചോദ്യത്തിന് ഇപ്പോള്‍ തീവ്രവാദം തന്നെയാണ് വലിയശത്രുവെന്നും ഇക്കാര്യത്തില്‍ ഒരു താരതമ്യം സാധ്യമല്ലെന്നുമായിരുന്നു മുന്‍ പാക് ഭരണാധികാരിയുടെ പ്രതികരണം.
ഇന്ത്യ സ്വന്തം സേനയുടെ 90 ശതമാനത്തെയും പാകിസ്താനെതിരെ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ഭീഷണി അവഗണിക്കുന്നില്ല. പാകിസ്താന്റെ എപ്പോഴത്തെയും ഭീഷണിയാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ ആണവായുധ ശേഷിയെ കുറിച്ചുള്ള ചോദ്യത്തിന് ഞങ്ങള്‍ക്ക് ആണവായുധം ഉണ്ടെന്നും അതില്‍ അഭിമാനിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഷറഫ് ഇ്‌പ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്. പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ അപായപ്പെടുത്തിയ കേസില്‍ മുഷറഫിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications