കോണ്‍ഗ്രസിന് വേണ്ടി പണമിറക്കുന്നത് സുബ
കാസര്‍കോട്: ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബയാണ് കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പണമൊഴുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോടിയേരി യുഡിഎഫിനെതിരെ ആഞ്ഞടിച്ചത്.
അസമില്‍നിന്ന് മൂന്നു പ്രാവശ്യം പാര്‍ലമെന്റിലെത്തിയ വ്യക്തിയാണ് അദ്ദേഹം. ഒരു വര്‍ഷം കോണ്‍ഗ്രസിന് നാലായിരം കോടി രൂപയോളം സംഭാവന നല്‍കാറുണ്ടെന്ന് സുബ്ബ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ പ്രചാരണച്ചെലവ് വഹിയ്ക്കുന്നത് സാന്റിയാഗോ മാര്‍ട്ടിനാണെന്ന ആരോപണത്തിനുള്ള മറുപടിയാണ് കോടിയേരി നല്‍കിയത്.
കാസര്‍കോട് മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റുകള്‍ പേമെന്റ് സീറ്റുകളാണെന്ന ആക്ഷേപത്തെക്കുറിച്ച് ലീഗ് നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന് ലീഗ് വീണ്ടും മത്സരിക്കാന്‍ സീറ്റ് നിഷേധിക്കുന്നത്. കാസര്‍കോട് എം.എല്‍.എ സി.ടി അഹമ്മദലിക്ക് ലീഗ് സീറ്റ് നിഷേധിച്ചത് ഉന്നയിച്ചാണ് കോടിയേരിയുടെ ആരോപണം.
റോഡിലിറങ്ങി പ്രചാരണം നടത്താനാകാത്തതിനാലാണ് യുഡിഎഫ് നേതാക്കള്‍ ഹെലിക്കോപ്റ്റില്‍ യാത്രതുടങ്ങിയിരിക്കുന്നത്. സിന്ധു ജോയിക്ക് പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. അവസരവാദികളും അധികാരമോഹികളും വിട്ടുപോയാല്‍ പാര്‍ട്ടി ശക്തിപ്പെടും.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് അഭിപ്രായമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications