Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി

കോന്നി: ഐരവണില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. ഐരവണ്‍ പറമ്പനാട്ട് പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ബിനുകുമാര്‍ (45), ഇയാളുടെ ഭാര്യ പ്രസന്ന (40) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. അച്ചന്‍കോവിലാറ്റിലെ മണല്‍ത്തൊഴിലാളിയായ ബിനുകുമാര്‍ പ്രദേശത്തെ ഐഎന്‍ടിയുസി യൂണിയന്‍ പ്രവര്‍ത്തകനാണ്. രാവിലെ ഏഴോടെ ബിനുകുമാറിന്റെ വീട്ടിലെത്തിയ മാതാവ് വിജയമ്മയാണ് ഇരുവരും മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.

ബിനുകുമാര്‍ ഭാര്യയെ മടിയില്‍ കിടത്തി കഴുത്തറുത്ത ശേഷം വിഷം കഴിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. വിഷക്കുപ്പിയും കത്തിയും സമീപത്തുനിന്ന് കണെ്ടടുത്തിട്ടുണ്ട്. ദമ്പതികളുടെ മൃതദേഹം ഒരേ കട്ടിലിലാണ് കാണപ്പെട്ടത്.

മണല്‍വാരല്‍ നിരോധനത്തെത്തുടര്‍ന്നുള്ള സാമ്പത്തികബുദ്ധിമുട്ടാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് സൂചനകള്‍. ദമ്പതികളുടെ മൂത്ത മകള്‍ രേഷ്മ ബിഎസ്‌സി നഴ്‌സിംഗ് രണ്ടാംവര്‍ഷവും ഇളയമകന്‍ അഭിജിത് പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്. മക്കളുടെ വിദ്യാഭ്യാസച്ചെലവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ബിനുകുമാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+