Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുക്കം പ്രേമചന്ദ്രന്‍ വെള്ളം കുടിച്ചു

തിരുവനന്തപുരം: പന്ത്രണ്ടാം നിയമസഭയിലെ മന്ത്രിമാരില്‍ കേമനെന്ന് പേരെടുത്ത എന്‍കെ പ്രേമചന്ദ്രന് പരാജയം. മത്സരിച്ചപ്പോഴെല്ലാം വിജയിച്ച പ്രേമചന്ദ്രന്റെ ആദ്യ തെരഞ്ഞടുപ്പ് തോല്‍വിയാണ് ഇത്തവണത്തേത്.

കഴിഞ്ഞതവണ നിയമസഭയിലേക്കും വിജയം നേടിയ പ്രേമചന്ദ്രന്‍ മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.

മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണിനോടാണ് പ്രേമചന്ദ്രന്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ സിറ്റിംഗ് എംഎല്‍എയായിരുന്ന ഷിബുവിനെ തോല്‍പിച്ചാണ് പ്രേമചന്ദ്രന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഷിബു വിജയം തിരിച്ചു പിടിച്ചു.

ആര്‍എസ്പിയുടെ പ്രതിനിധിയായി ചവറ മണ്ഡലത്തില്‍ നിന്നെത്തിയ പ്രേമചന്ദ്രന്‍ ജലവിഭവവകുപ്പ് മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന് ലീഡ് നിലനിര്‍ത്താനായില്ല എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+