Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഗരറ്റ് പാക്കില്‍ ക്യാന്‍സറിന്റെ ഭീകരത

ദില്ലി: പുകവലിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകവലി മൂലം ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങളാണ് പാക്കറ്റുകളുടെ പുറത്തു പതിക്കുക.

ഇതിനായി കവിളിലും വായിലും ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. പുകയില നമ്മെ കൊല്ലും എന്ന മുന്നറിയിപ്പും കവറില്‍ പതിക്കണം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ചിത്രങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാറ്റണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

നേരത്തെ പുകവലിയുടെ ദ്യൂഷ്യഫലങ്ങള്‍ വെളിവാക്കുന്ന ഗ്രാഫിക്‌സുകളാണ് പാക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ പുകവലി മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിഗററ്റ് കമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

പുകയില ഉത്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പൊതുസ്ഥലത്ത് പുകവലിയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പനയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം പേര്‍ പുകയില ഉത്പന്നങ്ങളുടെ ഇരയായി മരിയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+