Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ത്തികേയന്‍ തന്നെ സ്പീക്കറാവും

തിരുവനന്തപുരം: ഭരണകക്ഷിയായ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മുന്നണി യോഗം ജി കാര്‍ത്തികേയനെ തീരുമാനിച്ചു. മേയ് 30 തിങ്കളാഴ്ച നടന്ന യോഗത്തിലായിരുന്നു തീരുമാനം.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് കാര്‍ത്തികേയനാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെന്ന് അറിയിച്ചത്. നേരത്തേ തന്നെ കാര്‍ത്തികേയന് നറുക്ക് വീഴുമെന്ന ഊഹിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്‍യുവിലൂടെയാണ് 62 കാരനായ കാര്‍ത്തികേയന്‍ പൊതു രംഗത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസിലും കാര്‍ത്തികേയന്‍ സജീവമായിരുന്നു. ഒരിയ്ക്കല്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാന പ്രസിഡണ്ടുമായിരുന്നു ഇദ്ദേഹം. കേരള സര്‍വകലാശാല സെനറ്റംഗം, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ്, ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം രണ്ട് തവണ സംസ്ഥാനത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുപ്രാവശ്യം മന്ത്രിയായ കാര്‍ത്തികേയന്‍ വൈദ്യുതി, ഭക്ഷ്യം, ദേവസ്വം, സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം വഹിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+