ഡോക്ടര്‍ മര്‍ദ്ദിച്ചു; 22കാരിയുടെ ഗര്‍ഭമലസി
ദില്ലി: ഡോക്ടറുടെ മര്‍ദ്ദനെത്തുടര്‍ന്ന് ഇരുപത്തിരണ്ടുകാരിയുടെ ഗര്‍ഭമലസി. കിഴക്കന്‍ ദില്ലിയിലെ മന്ദാവ്‌ലി ഭാഗത്താണ് സംഭവം നടന്നത്. അന്‍ജുമാന്‍ എന്നൊരു യുവതിയാണ് ഡോക്ടറുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് തനിയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
താന്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. പരാതിയല്‍ പറയുന്ന ഡോക്ടര്‍ക്കെതിരെ പൊലീസ് ഭ്രൂണഹത്യക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തിരിക്കുകയാണ്. പ്രശ്‌നം സംബന്ധിച്ച് എല്ലാവരില്‍ നിന്നും തെളിവെടുക്കേണ്ടതുണ്ടെന്നും ഒരു ഭാഗം മാത്രം കേട്ട് കേസില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.
ഡോക്ടര്‍ക്കൊപ്പം തന്റെ ഭൂവുടമയും മറ്റു ചിലരും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് അന്‍ജുമാനെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയില്ലെങ്കിലും ഗര്‍ഭം അലസുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശനങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവര്‍ മൂന്നരമാസം ഗര്‍ഭിണിയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മന്ദാവ്‌ലിയിലെ മൂന്നുനില വീട്ടില്‍ അന്‍ജുമാനും അവരുടെ ഭര്‍ത്താവിന്റെ സഹോദരിയും തനിച്ചാണ് താമസം. തിങ്കളാഴ്ച കുറ്റാരോപിതനായ ഡോക്ടറും ഇവരുടെ ഭൂവുടമയായ സ്ത്രീയും ഇവരുടെ വീട്ടിലെത്തി. ഒപ്പം മറ്റു രണ്ടുപേരുമുണ്ടായിരുന്നു. ഡോക്ടര്‍ മുടിയില്‍ വലിച്ച് പുറത്തേയ്ക്ക് ഇടുകയും അടിയ്ക്കുകയും ചെയ്തുവെന്നും വയറിന് ചിട്ടിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഈ സംഭവത്തിനിടെ ഇവരുടെ ഭര്‍തൃസഹോദരി ഭയന്ന് വീ്ട്ടിലെ കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നുവത്രേ. വന്നവരുടെ കയ്യില്‍ ആസിഡുണ്ടായിരുന്നുവെന്നും ഇതില്‍ നിന്നും രക്ഷപ്പെടാനാണ് താന്‍ ഒളിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. വീടിന് മുന്നിലുള്ള ഗോവണി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമയായ സ്ത്രീയും താനുമായി ഞായറാഴ്ച വഴക്കുണ്ടായിരുന്നതായി അന്‍ജുമാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications