പരസ്യവിപണി: ഫെയ്‌സ്ബുക്ക് യാഹുവിനെ പിന്‍തള്ളും?

2011 ല്‍ ഫെയ്‌സ്ബുക്കിന്റെ അമേരിയ്ക്കയിലെ പരസ്യ വരുമാനം 220 കോടി ഡോളറായിരിയ്ക്കുമെന്നും ഇ-മാര്‍ക്കറ്റര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യം ഓണ്‍ലൈന്‍ പരസ്യ വിപണിയെ ബാധിച്ചിട്ടില്ലെന്നാണ് ഇതു നല്‍കുന്ന സൂചന. ഫെയ്‌സ്ബുക്കിനു കഴിഞ്ഞ വര്‍ഷം ലഭിച്ച പരസ്യ വരുമാനം മൊത്തം വിപണിയുടെ 12.2 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 17.7 ശതമാനത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ പരസ്യ വിപണി 24.5 ശതമാനം വളര്‍ച്ച കൈവരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നു. യാഹുവിന്റെ പരസ്യവരുമാനം 13.6 ശതമാനമായി വര്‍ദ്ധിച്ചേക്കും. ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ ഫെയ്‌സ്ബുക്ക്, യാഹു എന്നിവയ്ക്ക് പുറമേ ഗൂഗിള്‍, മ്രൈക്രോസോഫ്റ്റ്, ഗ്രുപ്പോണ്‍ എന്നീ കമ്പനികളും രംഗത്തുണ്ട്.












Click it and Unblock the Notifications