കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഫീസില്‍ സര്‍ക്കാര്‍ ഇടപെടില്ല

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം സര്‍ക്കാരിന്റെ പരിധിയില്‍ അല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്വാശ്രയ ഫീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ ഈ കേസില്‍ അവശ്യകക്ഷിയല്ലെന്നും ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി പറഞ്ഞു. കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുണ്ടെന്നും എജി വ്യക്തമാക്കി.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍, ജസ്റ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു സര്‍ക്കാരിന്റെ വിശദീകരണം.

സ്വാശ്രയ മെഡിക്കല്‍ വാര്‍ഷിക ഫീസ് മൂന്നരലക്ഷമായി നിശ്ചയിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.
04:10 PM

സ്വാശ്രയം: സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് ഹൈക്കോടതി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.

സ്വാശ്രയ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, ജസ്റ്റീസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ നിലപാടുകളില്‍ വ്യക്തത വേണമെന്നും സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്‌ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി.എ.മുഹമ്മദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ജെ.ചലമേശ്വര്‍, ജസ്റ്റീസ് ആന്റണി ഡൊമനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ നിലപാട് ഉച്ചയ്ക്ക് 1.45ന് മുമ്പ് അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
11:32 AM

English summary
The Kerala High Court on Tuesday flayed the state government in the case relating to admissions to self-financing medical colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X