സിംഗൂര്‍ ബില്ലിനെതിരെ ടാറ്റ കോടതിയില്‍
ദില്ലി: പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ സിംഗൂര്‍ ഭൂമി ബില്ലിനെതിരെ ടാറ്റ മോട്ടോര്‍സ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്നതാണ് സിംഗൂര്‍ ഭൂമി ബില്‍ അനുശാസിയ്ക്കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതി പരാതിയുടെ കോപ്പി അഡ്വക്കേറ്റ് ജനറലിനും കൈമാറണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്താണ് സിംഗൂരില്‍ ടാറ്റാ കാര്‍ ഫാക്ടറിയ്ക്കായി 997.1 എക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത്. ഈ 997.1 എക്കറിന്റെ ഏതു ഭാഗത്തു നിന്നു വേണമെങ്കിലും കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
എന്തായാലും ബില്ലിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ടാറ്റാ മോട്ടോര്‍സിന്റെ അഡ്വക്കേറ്റ് എസ് പാല്‍ വ്യക്തമാക്കി. എന്നാല്‍ ബില്ലിന്റെ ഏതു വ്യവസ്ഥയെയാണ് എതിര്‍ക്കുന്നതെന്ന ചോദ്യത്തിന് സിംഗൂര്‍ ഭൂമി ബില്ലിനെ മുഴുവനായും എതിര്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി


Click it and Unblock the Notifications