Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപര്‍ക്ക് അടി; ബാറുകളുടെ സമയം കുറച്ചേയ്ക്കും

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന മദ്യനയം സംസ്ഥാനത്തെ മദ്യപാനികള്‍ക്ക് വലിയ നിരാശയുണ്ടാക്കിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മദ്യനയത്തില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടുന്നതിനും പുതിയ മദ്യനയം തടയിട്ടേയ്ക്കും. കള്ളുഷാപ്പുകള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്നതിനാലാണിത്.

സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് പുതിയ മദ്യനയം രൂപീകരിക്കുന്നത്. നയം ഏതാണ്ട് കര്‍ക്കശമായിരിക്കുമെന്നാണ് സൂചന. ഇത് ഉടനെതന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ബാറുകളുടെ പ്രവര്‍ത്തന സമയം ഇപ്പോള്‍ രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ്. ഇത് ഒന്‍പതോ പത്തോ മണിവരെയാക്കി പരിമിതപ്പെടുത്താനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നത്. ഇതിലും ഉയര്‍ന്ന സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കുമാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയെന്ന രീതി അവലംബിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വ്യാജ കള്ളിനെതിരെ ശക്തമായ നടപടിയുണ്ടാവും. എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡ് ഏതെങ്കിലും ഷാപ്പില്‍ സ്പിരിറ്റ് ചേര്‍ത്ത കള്ള് കണ്ടെത്തിയാല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാവും. ഇത്തരം നടപടികള്‍ക്ക് പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് കിട്ടിയിട്ടുണ്ട്. ഡ്യൂട്ടിയുടെ 30 ശതമാനം സമയമെങ്കിലും ഇതിന് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+