ഭാര്യയെ ഭിത്തിയിലടിച്ചു കൊല്ലാന്‍ ശ്രമിച്ചു
ബാംഗ്ലൂര്‍: ഭാര്യയെ ഭിത്തിയ്ക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് രജിട്രാര്‍ ആയിരുന്ന ശാന്ത കുമാര്‍ (65) ആണ് സാരിയില്‍ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രതിമ (56) നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവം നടക്കുന്പോള്‍ ഇവരുടെ മകന്‍ മുകളിലെ നിലയില്‍ ഉറങ്ങുകയായിരുന്നു.
ചൂതാട്ടത്തെ തുടര്‍ന്നുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വീടു വില്‍ക്കണമെന്ന ശാന്ത കുമാറിന്റെ അഭിപ്രായത്തോട് പ്രതിമയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. വീടു വില്‍ക്കാന്‍ സമ്മതമാണെന്ന് ഒപ്പിട്ടു നല്‍കാന്‍ ശാന്ത കുമാര്‍ ഭാര്യയോടാവശ്യപ്പെട്ടു. എന്നാല്‍ പ്രതിമ ഇതിനു തയ്യാറായില്ല. ഇതില്‍ കുപിസനായ ശാന്ത കുമാര്‍ പ്രതിമയുടെ തല ഭിത്തിയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുകയായിരുന്നു.
ഇവരുടെ മകന്‍ രക്ഷിത് ഈ സമയം മുകളിലെ നിലയില്‍ ഉറങ്ങുയായിരുന്നു. രാവിലെ 8 മണിയ്ക്ക് വേലക്കാരി വന്ന് വിളിച്ചപ്പോഴാണ് താന്‍ സംഭവം അറിഞ്ഞതെന്ന് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ രക്ഷിത് പറഞ്ഞു. ഒരു അപകടത്തില്‍ പരിക്കേറ്റിരുന്ന രക്ഷിത് വിശ്രമത്തിലായിരുന്നു. പ്രതിമയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications