ഭാര്യ അമ്മയാകാന്‍ കൊതിച്ചു; ഭര്‍ത്താവ് ജയില്‍ചാടി

ബ്രിട്ടനിലെ സൗത്ത് വേല്‍സിലെ സെര്‍ഫില്ലിയിലുള്ള വീട്ടിലെ ഒരു സ്റ്റോര്‍ മുറിയിലാണ് ക്ലയര്‍ ഭര്‍ത്താവ് തോമസിനെ ഒളിപ്പിച്ച് താമസിച്ചത്. വീട്ടിലായിരുന്നുവെങ്കിലും തോമസ് അക്ഷരാര്‍ത്ഥത്തില്‍ തടവറയിലായിരുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കിടപ്പറയിലെത്താന്‍ വേണ്ടിമാത്രമാണത്രേ ക്ലയര്‍ തോമസിനെ മോചിപ്പിച്ചിരുന്നത്.
33കാരനായ തോമസ് പിടിക്കപ്പെടുന്നതിന് മുമ്പ് ഗര്‍ഭിണിയാകണമെന്നതായിരുന്നുവത്രേ ക്ലയറിന്റെ ആഗ്രഹം. ജയില്‍ചാടിയെങ്കിലും പിടിക്കപ്പെടുമെന്നായിരുന്നുവത്രേ തോമസിന്റെ വിശ്വാസം. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അകത്തുകയറി ഒളിക്കാനാണ് ഇയാളോട് ക്ലയര്‍ ആവശ്യപ്പെട്ടത്.
ക്ലയര്‍ ഒരു കുഞ്ഞിന് വേണ്ടി അത്രയേറെ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെന്നും അവരുടെ അവസ്ഥ ദുഖകരമായിരുന്നുവെന്നുമാണ് ക്ലയറിന്റെ അഭിഭാഷക കോടതിയില്‍ വാദിച്ചത്. ഇവര്‍ കൃത്രിമ ബീജസങ്കലനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമസെക്രട്ടറിയ്ക്ക് കത്തെഴുതിയിരുന്നുവെന്നും അഭിഭാഷക പറഞ്ഞു.
1998ലാണ് തോമസ് ഒരു ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേരും ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷിക്കപ്പെട്ട തോമസിനെ സൗത്ത് വേല്‍സിലെ തുറന്ന ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. 12വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷമാണ് തോമസ് ഇയാള്‍ ചാടിപ്പോന്നത്. ജയില്‍ചാട്ടത്തിന്റെ മൂന്നാം ദിവസത്തില്‍ത്തന്നെ പൊലീസ് ഇയാളെ ക്ലയറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പിന്നീട് പൊലീസ് ഇയാളെ പിടികൂടി കൂടുതല്‍ സുരക്ഷിതമായ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.
ജയില്‍ചാടിവന്ന തടവുകാരനെ സംരക്ഷിച്ച ക്ലയര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. എന്നാല്‍ ഒരു കുഞ്ഞിനായുള്ള ഈ ദമ്പതികളുടെ ആഗ്രഹത്തെ താന്‍ മാനിക്കുന്നുവെന്നും പക്ഷേ ഇതിനായി അവര്‍ കാണിച്ച അതിബുദ്ധി ആ ഭാഗ്യം വരുന്നത് കൂടുതല്‍ വൈകിച്ചുവെന്നും ജഡ്ജി പറഞ്ഞു. ഇത്തരത്തില്‍ ക്ലയറും ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ നിരീക്ഷിച്ചു. ജയില്‍ ചാടിയ തോമസ് ഇനി കൂടുതല്‍ കാലം തടവില്‍ കഴിയണം.












Click it and Unblock the Notifications