ബിസിനസ് ശത്രുത: യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി: ബിസിനസുമായി ബന്ധപ്പെട്ട് വഴക്കിനൊടുവില്‍ മുപ്പത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തിമര്‍പൂര്‍ ഭാഗത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സഹോദരന്മരായ ആരിഫ്(26), താരിഖ്(25) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
പീഡനത്തിനിരയായ യുവതിയുടെ ബിസിനസ് പങ്കാളികളാണ് ഇവര്‍. ബിസിനസിലെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചതില്‍ കുപിതരായാണ് സഹോദരങ്ങളായ ഇവര്‍ അവരെ മാനഭംഗപ്പെടുത്തിയത്.
സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു യുവതിയെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വസീറാബാദില്‍ യമുന പാലത്തിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ജൂലൈ 27ന് യുവതി പൊലീസില്‍ പരാതി നല്‍കി. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി വ്യക്തമായതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്. വിവാഹിതയായ യുവതി മകള്‍ക്കൊപ്പം ഭര്‍ത്താവില്‍ നിന്നകന്നാണ് കഴിയുന്നത്.
കുറച്ചുകാലം മുമ്പാണ് ഇവര്‍ ആരിഫിനെയും താരിഖിനെയും പങ്കാളികളാക്കി ബിസിനസ് തുടങ്ങിയത്. ഒന്നരലക്ഷം രൂപമുതല്‍മുടക്കിയാണ് ഇവര്‍ ബിസിനസ് തുടങ്ങിയത്. എന്നാല്‍ നഷ്ടത്തിലായതോടെ ബിസിനസ് അവസാനിപ്പിച്ചു, തുടര്‍ന്ന് യുവതി താന്‍ മുടക്കിയ പണം തിരികെ വേണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. സഹോദരന്മാര്‍ ഒരുലക്ഷം രൂപ തിരിച്ചുനല്‍കി, എന്നാല്‍ ബാക്കി അമ്പതിനായിരം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.
യുവതി വീണ്ടു ബാക്കി പണം ആവശ്യപ്പെട്ടപ്പോള്‍ ബുധനാഴ്ച സഹോദന്മാരില്‍ ഒരാള്‍ അവരെ വിളിച്ച് പുറത്ത് പണവുമായി കാത്തുനില്‍ക്കുന്നുണ്ടെന്നും വരണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് ചെന്ന യുവതിയെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications