കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിന് വഖഫ് ഭൂമി: അന്വേഷണം സിബിഐയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
മുംബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ വീട് എന്നു ഖ്യാതിയുള്ള മുകേഷ് അംബാനിയുടെ വീട് ആന്റ്‌ലിയ പണിത സ്ഥലത്തെ ചൊല്ലിയുള്ള പരാതി അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

വഖഫ് ബോര്‍ഡ് വിറ്റ സ്ഥലത്താണ് ആന്റ്‌ലിയ നിര്‍മിച്ചിരിക്കുന്നതെന്നും വിപണിവിലയില്‍ നിന്നു വളരെ കുറച്ചാണ് അംബാനിക്കു ലഭിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു.

ഖോജ മുസ്ലിം വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനത്തിനായി സംവരണം ചെയ്തിരുന്ന ഭൂമി കരിംഭായി ഇബ്രാഹിംഭായി ഖോജ അനാഥാലയ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്റിലിയ കമേഴ്‌സ്യല്‍ െ്രെപവറ്റ് ലിമിറ്റഡിനു 2002 ജൂലൈയില്‍ 21.52 കോടി രൂപയ്ക്കു വിറ്റതാണ്.

വഖഫ് ബോര്‍ഡിന്റെ സ്ഥലമായിരുന്നെങ്കിലും ബോര്‍ഡിന്റെ അനുമതി ഇടപാടിനുണ്ടായിരുന്നില്ല. 500 കോടി രൂപ വിലമതിക്കുന്ന പ്‌ളോട്ട് 21 കോടിക്കു നല്‍കിയെന്നാണ് ആക്ഷേപം.

English summary
The CBI may investigate Wakf land sale to Mukesh Ambani if the state government gives its nod,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X