പട്ടിക്കുട്ടികളെ കൊന്നതിന് 1.44 ലക്ഷം പിഴ

രാജേന്ദ്രയുടെ പട്ടിക്കുട്ടികളായ ജിമ്മിയും ബാറ്റ്‌നുവും മെയ് 2009ന് മുംബൈയില്‍ നിന്ന് ദില്ലിയ്ക്കു വരികയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനത്തില്‍ വച്ച് കൊല്ലപ്പെട്ടു എന്നാണ് പരാതി. മൃഗങ്ങളുടെ കംപാര്‍ട്ട്‌മെന്റിന്റെ എസി ഓണ്‍ ചെയ്യാന്‍ മറന്നതു മൂലം ഓക്‌സിജന്‍ ലഭിക്കാതെയാണ് തന്റെ പട്ടിക്കുട്ടികള്‍ ചത്തതെന്നാണ് രാജേന്ദ്ര പരാതിയില്‍ പറഞ്ഞത്.
ഇതേ തുടര്‍ന്ന് ഉപഭോക്തൃ കോടതി ബന്ധപ്പെട്ട പൈലറ്റിനെ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് എയര്‍ലൈന്‍സിനോട് 1.44 ലക്ഷം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പട്ടിക്കുട്ടികളുടെ വിലയായ 1.20 ലക്ഷം രൂപ എയര്‍ലൈന്‍സ് അടയ്ക്കണം. മരിച്ച ദിവസം തൊട്ടുള്ള പലിശ 9 ശതമാനം വച്ച് കണക്കു കൂട്ടുമ്പോള്‍ 15,000 രൂപയാണ്. ഇതും എയര്‍ലൈന്‍സ് രാജേന്ദ്രയ്ക്കു നല്‍കണം. ഇതിനു പുറമേ മാനസിക വിഷമമുണ്ടാക്കിയതിന് 5,000 രൂപയും നല്‍കണം.
എന്നാല്‍ പണം തനിയ്ക്കു വേണ്ടെന്നാണ് രാജേന്ദ്രയുടെ നിലപാട്. കുറ്റം ചെയ്തയാളിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് രാജേന്ദ്രയുടെ ആവശ്യം. എന്തായാലും നഷ്ടപരിഹാരമായി കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നും രാജേന്ദ്ര പറഞ്ഞു.












Click it and Unblock the Notifications