മുഖ്യന്റെ കസേരയിലിരുന്ന് 'കവി'യുടെ ഫോണ്‍വിളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന്‍റെ കസേരയില്‍ ഇരുന്നു ഫോണ്‍ വിളിക്കുകയും ചെയ്ത ആള്‍ പിടിയില്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദര്‍ശകരുടെ കൂട്ടത്തില്‍ എത്തിയ ആളാണ് മുഖ്യമന്ത്രിയുടെ ചേംബറിലെ കസേരയിലിരുന്ന് ഫോണ്‍ ചെയ്തതത് നെടുമങ്ങാട് ഉറീക്കോട് ചെല്ല എന്ന ചന്ദ്രദാസാണ് പിടിയിലായത്. ഇയാള്‍ മനോരോഗിയാണെന്നും സംശയമുണ്ട്.
സന്ദര്‍ശകരുടെ കൂട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ എത്തിയ ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിക്കൂടിയ ശേഷം ഫോണിലൂടെ മറ്റുമന്ത്രിമാരെ വിളിച്ചു. ഇയാളെ എക്സൈസ് മന്ത്രി കെ ബാബുവും അദ്ദേഹത്തിന്റഎ ഗണ്‍മാനും ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളുടെ കൈവശം കവിതകളും പരാതികളും ഉണ്ടായിരുന്നു. ഭരണ വിരുദ്ധതയായിരുന്നു കവിതകളിലെ "പ്രമേയം'. ഇയാളെ കന്‍റോണ്‍മെന്‍റ് പൊലീസ് വിശദമായ ചോദ്യംചെയ്യലിനു വിധേയനാക്കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയതു ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications