കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ട്:ഐസിഎംആര്‍

എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കണമെന്നും ഇതിനായി നൂതനമായ ശാസ്ത്രീയ രീതികള്‍ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശിക്കുന്ന റി്‌പ്പോര്‍ട്ടില്‍ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കേണ്ടതില്ലെ്‌നനും പറയുന്നു.
എന്‍ഡോസള്‍ഫാന് പകരമായുള്ള കീടനാശിനികള്‍ ചെലവേറിയതാണെന്നും കേരളത്തിലും കര്‍ണാടകയിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ടിലുണ്ട്.
ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലയില്‍ കരള്‍, വൃക്ക രോഗങ്ങള്‍ വ്യാപകമാണ്. അമിതമായ അളവില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയത് ഈ മേഖലയില്‍ 15 പേരിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാസര്‍കോട് മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 489 പേരിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. ഇവരില്‍ 15 പേരില്‍ മാത്രമാണ് അനുവദനീയമായതിലും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനം ആവശ്യമില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നു












Click it and Unblock the Notifications