സോണിയയെ ചികിത്സിക്കുന്നത് ഇന്ത്യന്‍ ഡോക്ടര്‍

ദില്ലിയിലെ പ്രമുഖ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചാണു വിദേശത്തു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്നാണ് സൂചന.
ഐസ് ലാന്‍ഡില്‍ അവധിക്കുപോയ ദത്താത്രേയയെ സോണിയയുടെ ശസ്ത്രക്രിയയ്ക്കായി അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ സോണിയയുടെ രോഗവിവരങ്ങള്‍ അറിയാനായി സ്ലോന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും, പ്രിയങ്കയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും സോണിയയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഈ സ്വകാര്യ അര്‍ബുദചികിത്സാകേന്ദ്രമായ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ സോണിയ മുമ്പും ചികിത്സ തേടിയിട്ടുണ്ട്. 2007ല്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഒരാഴ്ചയോളം സോണിയ ചികിത്സ തേടിയിരുന്നു.
കാന്‍സര്‍ സെന്ററുമായി നേരിട്ടു ബന്ധപ്പെട്ട ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊന്നും സോണിയ ചികിത്സയില്‍ കഴിയുന്നകാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
രോഗികളെക്കുറിച്ചു യാതൊരു വിവരവും പുറത്തുവിടാന്‍ ആശുപത്രി അധികൃതരും തയാറല്ല. ചികില്‍സയുടെ അതീവരഹസ്യ സ്വഭാവം ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
ആദ്യപേജില്‍












Click it and Unblock the Notifications