മുംബൈ: സിനിമാനിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ബിസിനസ്സുകാരന്‍ കുടുങ്ങി. രാജേഷ് രഞ്ചന്‍ എന്ന ബിസിനസ്സുകാരനാണ് പോലീസിന്റെ വലയിലായത്. ഇയാളെ മുംബൈയിലെ പ്രത്യേക കോടതി എട്ടു ദിവസത്തേയ്ക്ക് റിമാന്റു ചെയ്തു.
സിനിമാ നിര്‍മ്മാതാവായ രാകേഷ് റോഷനാണ് പരാതിക്കാരന്‍. ആഗസ്ത് 20നാണ് റോഷന്‍ അഴിമതി വിരുദ്ധ സെല്ലില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രഞ്ചന്‍ തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
A special CBI court on Saturday remanded businessman Rajesh Ranjan to eight days' CBI custody in a cheating, blackmail and corruption complaint filed by film producer Rakesh Roshan against him.