കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയുടെ സമരം: കലാപത്തിലേക്ക് നീങ്ങുമോ?

Google Oneindia Malayalam News

Riot
ഗാന്ധിയുടെ സമാധാനസമരമാണ് അണ്ണാ ഹസാര നടത്തുന്നതെങ്കിലും ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു 'ബോംബാ'ണ് രാംലീല മൈതാനിയില്‍ സര്‍ക്കാര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

അണ്ണായുടെ നിരഹാര സമരത്തിന് പിന്തുണ നല്‍കുന്ന പതിനായിരങ്ങള്‍ ശാന്തരും സമാധാനപ്രിയരുമാണെന്നാണ് വിശ്വാസം. അണ്ണാ മരണം വരെ സമരം ചെയ്‌തേക്കാം. പക്ഷേ, അത്രമാത്രം സഹനശക്തി അണ്ണയുടെ അനുയായികള്‍ക്കുണ്ടായി കൊള്ളണമെന്നില്ല. പോലിസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ലണ്ടന്‍ പോലുള്ള ഒരു മഹനഗരത്തിനു തീപിടിച്ചതു നമ്മള്‍ കണ്ടതാണ്.

അണ്ണയുടെ സമരത്തിന് അനുകൂലിക്കുന്നവരാണ് കൂടുതലുള്ളത്. എതിര്‍ക്കുന്നവരുടെ വാദഗതികളും തള്ളികളയാവുന്നതല്ല. അഴിമതി തുടച്ചുനീക്കുന്നതിനുവേണ്ടി അധികാരം മുഴുവന്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടാല്‍ സ്വാഭാവികമായും അത് ഭരണസ്തംഭനത്തിലേക്ക് കാര്യങ്ങള്‍ നീക്കും. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ഉള്‍പ്പെടുത്തരുതെന്ന് വാദിക്കുന്നത്.

ഇനി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താമെന്നു വച്ചാലും നീതിന്യായവ്യവസ്ഥ ഒരിക്കലും ലോക്പാലിനു കീഴില്‍ വരാതിരിക്കുന്നതാണ് നല്ലത്. അവിടെയുള്ള അഴിമതി നിയന്ത്രിക്കാന്‍ മറ്റെന്തെങ്കിലും സംവിധാനം കൊണ്ടു വരികയാണ് വേണ്ടത്. ഭൂരിഭാഗവും അഴിമതിക്കെതിരേയുള്ള പോരാട്ടം മാത്രമായാണ് അണ്ണായുടെ സമരത്തെ കാണുന്നത്. ജന്‍ ലോക്പാല്‍ ബില്‍ അതുപോലെ പാസ്സാക്കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല.

രാഷ്ട്രീയപരമായി ബി.ജെ.പി വട്ടംപൂജ്യമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അണ്ണാ ഹസാര സമരത്തിനിറങ്ങിയിരിക്കുന്നത്. അവര്‍ക്കും ഇടത് കക്ഷികള്‍ക്കും ചില പ്രാദേശികപാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും വീണുകിട്ടിയ അസുലഭ അവസരമാണിത്. അതുപോലെ രാജ്യത്തെ പ്രതിലോമ ശക്തികള്‍ക്കും. അണ്ണയുടെ സമരം മുന്നോട്ടുനീങ്ങുകയാണെങ്കില്‍ ബി.ജെ.പിയും ഡി.എം.കെ, ഇടതുപാര്‍ട്ടികളും സമരവുമായി തെരുവിലിറങ്ങുകയും ചെയ്താല്‍ എന്തു സംഭവിക്കും?

എ.ബി.വി.പിയും എസ്.എഫ്.ഐയുമടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആക്രമസമരങ്ങളിലേക്ക് നീണ്ടാല്‍ എന്തു ചെയ്യും? വിധ്വംസക ശക്തികള്‍ ഇതിനിടയില്‍ നുഴഞ്ഞുകയറുകയും വെടിവപ്പ്, സ്‌ഫോടനം എന്നീ 'കലാപരിപാടികള്‍' കൂടി നടത്തി കഴിഞ്ഞാല്‍ രാജ്യം മുഴുവന്‍ കത്തുന്നതിനു മറ്റു കാരണങ്ങളൊന്നും വേണ്ട. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം ബുധനാഴ്ച ബാംഗ്ലൂര്‍ നഗരത്തില്‍ തന്നെയുണ്ടായി. അണ്ണയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ ജയനഗര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ കുട്ടികള്‍ അടിച്ചുതകര്‍ത്ത ചില്ലുകളുടെ കണക്കു മാത്രം മതി.

ഈ ലേഖനത്തോടുള്ള താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

English summary
Have any chance to change anna Hazare's fight against corruption, to a national riot? If the deadlock continue, how the opposition parties use this?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X