കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഫിന്‍ലാന്റുകാരിയെ മാനഭംഗപ്പെടുത്തി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഫിന്‍ലാന്റില്‍ നിന്നുള്ള യുവതിയെ ദില്ലിയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് മാനഭംഗപ്പെടുത്തിയതായി പരാതി. മുംബൈയില്‍ 25കാരനാണ് മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ ആന്‍ഡമാന്‍ സ്വദേശിയാണെന്നും ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ജോലിസംബന്ധമായ കാര്യത്തിനാണ് യുവതി ദില്ലിയില്‍ എത്തിയത്. രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഗസ്റ്റ് ഹൗസില്‍ നിന്നും പുറത്തുപോയി ഗ്രേറ്റര്‍ കൈലാസിലുള്ള റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം ഇവര്‍ ഡിസ്‌കോയ്ക്ക് പോയി.

ഇവിടെവച്ച് യുവതി മദ്യപിച്ചു, ഇതിനിടെ ഈ യുവാവ് ഇവരെ സമീപിക്കുകയും പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് നൃത്തം ചെയ്തു. പിന്നീട് ഗസ്റ്റ് ഹൗസിലേയ്ക്ക തിരിച്ചുപോകാനായി ടാക്‌സി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് സ്വന്തം വാഹനത്തില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്തു.

യുവതി വാഹനത്തില്‍ കയറുകയും ഇയാള്‍ മറ്റൊരു സ്ഥലത്തേയ്ക്ക് വണ്ടിയോടിച്ച് കൊണ്ടുപോവുകയുമായിരുന്നു. സ്ഥലം തെറ്റിയെന്നകാര്യം പറഞ്ഞപ്പോള്‍ ഇയാള്‍ തിരികെക്കൊണ്ടുവിടാമെന്ന് പറഞ്ഞ് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇതു വകവെയ്ക്കാതെ യുവതി പൊലീസില്‍ വിളിച്ച് സംഭവം പറയുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ന്യൂസ് ഏജന്‍സിയില്‍ ട്രാന്‍സലേറ്ററായി ജോലിചെയ്യുകയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

English summary
The Finnish woman, who was allegedly raped by a 25-year-old Mumbai resident in the early hours of Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X