തമിഴ്‌നാട്ടില്‍ പോലിസ് വെടിവെപ്പില്‍ അഞ്ച് മരണം
മധുര: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പോലിസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു ദലിത് നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവെപ്പിലേക്ക് നീങ്ങിയത്. തമിഴക മക്കള്‍ മുന്നേറ്റം കഴകം സ്ഥാപകനേതാവ് ജോണ്‍ പാണ്ഡ്യനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം സംഘടിക്കുകയായിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച ജനക്കൂട്ടം പരംകുടി പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഡെപ്യൂട്ടി കമ്മീഷണറടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പല പോലിസ് വാഹനങ്ങളും തീയിട്ടു. അതിനിടെ കലാപം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ തമിഴ്‌നാട് മുഴുവന്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
എന്നാല്‍ പൊലീസ് നടപടിയെ മുഖ്യമന്ത്രി ജയലളിത ന്യായീകരിച്ചു. ജനം നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ പൊലീസിന് നോക്കി നില്‍ക്കാനാവില്ലെന്നായിരുന്നു ജയലളിതയുടെ പ്രതികരണം.












Click it and Unblock the Notifications