കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രിംകോടതി വിധിയില്‍ നിരാശ: സക്കിയ ജഫ്‌റി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ നിരാശയുണ്ടെന്ന് ലഹളയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്‌റിയുടെ വിധവ സക്കിയ ജഫ്‌റി.
യഥാര്‍ഥ കുറ്റവാളികള്‍ ഇപ്പോഴും പുറത്താണ്. സുപ്രിം കോടതിയില്‍ വിശ്വാസമുണ്ട്. പക്ഷേ, എന്തൊക്കെയോ വിട്ടുപോയതുപോലെ. അവസാന ശ്വാസം വരെ നീതിക്കായി പോരാടുക തന്നെ ചെയ്യും.

2002 ഫെബ്രുവരി 28നുണ്ടായ കലാപത്തില്‍ ജഫ്‌റി ഉള്‍പ്പെടെ 69 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ 60 പേര്‍ക്കെതിരേ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഈ കേസ് അന്വേഷിച്ചത് സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ്. നരേന്ദ്രമോഡിയും മറ്റു മന്ത്രിസഭാംഗങ്ങളും ഉന്നതഉദ്യോഗസ്ഥരും വേണ്ട സമയത്ത് നടപടിയെടുക്കാത്തതാണ് കൂട്ടക്കൊലയ്ക്കു കാരണമെന്നാരോപിച്ച് സക്കിയ സുപ്രിം കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മോഡിയടക്കമുള്ളവരെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നാമായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.

English summary
Expressing disappointment over the Supreme Court order in the 2002 Gulburg Society riots case, Zakia Jafri, wife of former Congress MP Ehsan Jafri who was killed in the disturbance, said the real culprits are still roaming free.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X