ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷ അന്തരിച്ചു

1980ല്‍ ശബാന ആസ്മി, ടിനാ മുനിം, ജാക്കി ഷറോഫ് തുടങ്ങിയ നടന്മാരുടെ ഫോട്ടോയെടുക്കാന്‍ ലഭിച്ച അവസരമാണ് കരിയര്‍ മാറ്റിമറിച്ചത്. 1987ല്‍ അഡ്‌വെര്‍ട്ടൈസിങ് ജോലി ഉപേക്ഷിച്ച മുഴുവന്‍ സമയ ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു.
1992ല്‍ ബേഗുദിഎന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. ഈ സിനിമയിലൂടെയാണ് കാജോള്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നെഴുതിയ അന്‍ജാം എന്ന സിനിമ മാധുരി ദീക്ഷിതിന് വളരെ ശക്തമായ ഒരു കഥാപാത്രത്തെ സമ്മാനിച്ചു. ഹം സാത്ത് സാത്ത് ഹെ, ഹു തു തു, കുച്ച് കുച്ച് ഹോതാ ഹേ, ഹം ആപ്‌കേ ഹേ കോന്‍ തുടങ്ങിയ ചിത്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
ഗൗതമിന്റെ മരണത്തില്‍ അനുശോചന സന്ദേശങ്ങള്‍ ബോളിവുഡ് സിനിമാതാരങ്ങളുടെ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും ഒഴുകുകയാണ്. ഗൗതമിന്റെ മരണം ഞെട്ടിക്കുന്നതാണ്. മികച്ച ഫോട്ടോഗ്രാഫറാണദ്ദേഹം. അതോടൊപ്പം ഞങ്ങളുടെ കുടുംബസുഹൃത്തുകൂടിയാണ്. വീട്ടിലും ഓഫിസിലും അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് തൂങ്ങുന്നത്-അമിതാഭ് ബച്ചന്റെ പ്രതികരണമാണിത്.












Click it and Unblock the Notifications