Get Updates
Get notified of breaking news, exclusive insights, and must-see stories!

3 രൂപ കൂട്ടി; പെട്രോള്‍ കൊള്ള വീണ്ടും

Fuel Price
ദില്ലി: രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധന. ലിറ്ററിന് 3.14 രൂപ കൂട്ടിയാണ് ജനത്തിന്റെ നടുവൊടിയ്ക്കുന്ന വിലവര്‍ദ്ധന സര്‍ക്കാരും എണ്ണക്കമ്പനികളും നടപ്പാക്കിയിരിക്കുന്നത്. പുതിയ വില വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

നികുതിയുള്‍പ്പെടെ ചേരുമ്പോള്‍ സംസ്ഥാനങ്ങള്‍ പെട്രോള്‍ വില മൂന്നര രൂപ വരെയായി ഉയരുമെന്നാണ് സൂചനകള്‍. ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ക്രൂഡോയില്‍ ഇറക്കുമതിക്കുള്ള ചെലവു കൂടിയെന്നാണു വിശദീകരണം.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിന്റെ വിപണിവില കുറയ്ക്കാന്‍ വിസമ്മതിച്ച എണ്ണക്കമ്പനികളാണ് രൂപയുടെ മൂല്യം കുറഞ്ഞപാടേ വില കൂട്ടാന്‍ സമ്മര്‍ദം തുടങ്ങിയത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം 2009 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും താണ നിരക്കിലാണ്.

പെട്രോള്‍ വില്‍പനയില്‍ ലിറ്ററിന് 2.61 രൂപ നഷ്ടമാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. രാജ്യാന്തര വിലയ്ക്ക് അനുസൃതമായി ആഭ്യന്തരവില ക്രമീകരിക്കണമെങ്കില്‍ പ്രാദേശിക നികുതിയടക്കം ലിറ്ററിനു മൂന്നു രൂപ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് അവര്‍ പറയുന്നു.

ഡീസല്‍ ലിറ്ററിന് 6.05 രൂപയും മണ്ണെണ്ണ ലിറ്ററിന് 23.25 രൂപയും 14.2 കിലോ എല്‍.പി.ജി. സിലിണ്ടറിന് 267 രൂപയും നഷ്ടത്തിലാണു വില്‍ക്കുന്നതെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.

പെട്രോള്‍ വിലയില്‍ കഴിഞ്ഞ നാല് മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്ത വന്‍വില വര്‍ദ്ധനയാണ് ഇപ്പോഴത്തേത്. മേയില്‍ പെട്രോളിന് ഒറ്റയടിക്ക് 5 രൂപയാണു കൂട്ടിയത്. എല്‍.പി.ജി 50 രൂപ, ഡീസല്‍ 3 രൂപ, മണ്ണെണ്ണ 2 രൂപ എന്നിങ്ങനെയും കൂട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+