Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി

RBI
മുംബൈ: വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കിന് തടയിടുന്നതിനായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. അതേ സമയം കരുതല്‍ ധനാനുപാതത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. ഇതോടെ റിപ്പോ 8.25 ശതമാനവും റിവേഴ്‌സ് റിപ്പോ 7.25 ശതമാനവുമായി. സിആര്‍ആര്‍ ആറില്‍ തുടരുകയാണ്. റിസര്‍വ് ബാങ്ക് പണ-വായ്പാ നയത്തിലാണ് വര്‍ധനവ് പ്രഖ്യാപിച്ചത്.

ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശനിരക്കാണ് റിപ്പോ. ഇത് വര്‍ധിപ്പിച്ചതോടെ സ്വാഭാവികമായും ഭവന, വാഹന വായ്പാനിരക്കുകളില്‍ മാറ്റമുണ്ടാവും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനു തൊട്ടുപിറകെ പലിശനിരക്കുകളില്‍ വരുത്തുന്ന വര്‍ധനവ് സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ തിരിച്ചടി നല്‍കും.

2010 ഏപ്രിലിനുശേഷം ഇത് പന്ത്രണ്ടാം തവണയാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. സാമ്പത്തിക മാന്ദ്യം പ്രകടമായ 2008ലേതിനു സമാനമാണ് പുതിയ റിപ്പോ നിരക്കുകള്‍. ആഗോള സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ചെറുതായി കാണാനാവാത്തതുകൊണ്ടാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+