ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടിക്കെതിരെ സാക്ഷികള്‍

2005ല്‍ മൊഴിമാറ്റണമെന്ന് കുഞ്ഞാലിക്കുട്ടി ചാലപ്പുറത്തെ വീട്ടില്‍ വന്ന് ആവശ്യപ്പെട്ടുവെന്നും ഒപ്പം ബന്ധുവായ കെഎ റൗഉഫും ഉണ്ടായിരുന്നുവെന്ന് കത്തിലുണ്ട്. 'കുഞ്ഞാലിക്കുട്ടിയുടെ പരിചാരകനായ തോളാരി ഷെറിഫാണ് തങ്ങളെ ഭീഷണിപ്പെടുത്തിയത്.
കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്റ്റിക് കവറിലാക്കി പണം റൗഉഫിന് നല്‍കുകയായിരുന്നു. െ്രെകംബ്രാഞ്ച് ചോദിക്കാന്‍ ഇടയുള്ള ചോദ്യങ്ങള്‍ അവര്‍ പറഞ്ഞു തന്നു. ഇതേ ചോദ്യങ്ങളാണ് െ്രെകംബ്രാഞ്ച് ചോദിച്ചതെന്നും കത്തിലുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് എതിരായി മൊഴി നല്‍കിയാല്‍ തങ്ങളെ അപായപ്പെടുത്തുമെന്ന് ഷെഹിഫ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്് കത്തിലുണ്ട്. മൊഴിമാറ്റിയ ശേഷം റോസ് ലിനും ബിന്ദുലും ദുബയിലേക്ക് പറന്നിരുന്നു.
അതിനിടെ താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഈ കത്തിലൂടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് റൗഫ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ ഗള്‍ഫിലേക്ക് കടത്തുന്നതിന് താന്‍ സഹായിച്ചുവെന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications