പ്രണയവിവാഹം; വീരപ്പന്റെ മകള്‍ കോടതിയില്‍
ചെന്നൈ: അന്തരിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ മകളുടെ പ്രണയവിവാഹം കോടതി കേറി. വീരപ്പന്റെ 21കാരിയായ മകള്‍ വിദ്യ റാണിയ്ക്കാണ് പ്രണയവിവാഹത്തെത്തുടര്‍ന്ന് കോടതി കയറേണ്ടിവന്നരിക്കുന്നത്. ഒരു ക്രിസ്ത്യാനി യുവാവിനെയാണ് വിദ്യ വിവാഹം ചെയ്തിരിക്കുന്നത്.
വിദ്യയെ അമ്മ മുത്തുലക്ഷ്മി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് വിദ്യയുടെ ഭര്‍ത്താവ് മരിയ ദീപകാണ് ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ക കേസ് കോടതി പരിഗണിച്ചപ്പോള്‍ പൊലീസ് വിദ്യയെ കോടതിയില്‍ ഹാജരാക്കി.
വിദ്യയും ദീപകും രണ്ടുവര്‍ഷമായി പ്രണയത്തിലാണ്. മാര്‍ച്ച് 30ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 26ന് കോടമ്പാക്കത്തെ സ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരും സന്തോഷത്തോടെ ചെന്നൈയില്‍ ജീവിക്കുന്നതിനിടെയാണത്രേ മുത്തുലക്ഷ്മിയുടെ രംഗപ്രവേശം. ഇവര്‍ ഈ ബന്ധത്തിന് എതിരാണത്രേ.
ഓഗസ്റ്റ് 15ന് മുത്തുലക്ഷ്മി വിദ്യയെ സേലത്തേയ്ക്ക് കൊണ്ടുപോയി. വീരപ്പനുവേണ്ടി ചില പൂജകള്‍ നടത്താനുണ്ടെന്ന് പറഞ്ഞാണത്രേ മുത്തുലക്ഷ്മി മകളെ കൊണ്ടുപോയത്. പിന്നീട് വിദ്യ തിരിച്ചുവന്നില്ലെന്നും. അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദീപക് പറയുന്നു.
തുടര്‍ന്ന് ദിവ്യയുടെ സുരക്ഷയെക്കരുതി ഇയാള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിദ്യയെ കോടതിയില്‍ഹാജരാക്കണമെന്ന് കാണിച്ച് പൊലീസിന് നോട്ടീസ് നല്‍കി.
പൊലീസ് വിദ്യയെ അന്വേഷിച്ചിറങ്ങുന്നതുവരെ അവര്‍ വീരപ്പന്റെ മകളാണെന്നകാര്യം പുറത്തറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പൊലീസ് വിദ്യയെ കോടതിയില്‍ കൊണ്ടുവന്നു. എന്നാല്‍ വൈകിയെത്തിയതിനാല്‍ ജഡ്ജിയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.അതിനാല്‍ ബുധനാഴ്ച വീണ്ടും വിദ്യയെ പൊലീസ് കോടതിയില്‍ കൊണ്ടുവരും.
വിദ്യയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് തെളിയും വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ കോടതി ഇവരെ ഭര്‍ത്താവിനൊപ്പം വിടാനാണ് സാധ്യത.












Click it and Unblock the Notifications